Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleppey Catholic Convention

Alappuzha

ആ​ല​പ്പി കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ നാ​ളെമു​ത​ൽ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ക​ത്തോ​ലി​ക്ക ഇ​ട​വ​ക​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ല​പ്പി കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ദ്ധ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കും.

ല​ത്തീ​ൻ, സി​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്ക​ടു​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല​യോ​ടു കൂ​ടി ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.

നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് ബി​ഷ​പ് ഡോ. ​ജയിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മാ​വേ​ലി​ക്ക​ര മു​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ദി​വ​സം ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യു​മു​ണ്ടാ​കും.

എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​ൻ​പ​തി​ന് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. പാ​ർ​ക്കി​ങ്ങി​ന് ലി​യോ തേ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ ദി​വ​സ​വും ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ച ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ബി​ഷ​പ് ഡോ. ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​യ​ർ​മാ​നും ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സിസ് കൊ​ടി​യ​നാ​ട്, പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വ ഫൊ​റോ​ന തീ​ർ​ഥാട​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​പ്പ​ള്ളി വി​കാ​രി ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ൽ എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രു​മാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തു​മു​ള്ള 25 ല​ധി​കം ഇ​ട​വ​ക​ക​ളി​ൽനി​ന്ന് വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​കസ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Latest News

Up